2013, ഏപ്രിൽ 24, ബുധനാഴ്‌ച

മാ നിഷാദ !!!!


അന്ന് 

നിറഞ്ഞു കവിഞ്ഞൊഴുകുന്ന നാല്പത്തിനാല് നദികളും
നെല്ലറ യായി  കുട്ടനാടും 
പശ്ചിമഘട്ട തിൻ പച്ചപുതപ്പും 
പാടങ്ങൾ തൻ പച്ചപരവതാനിയും 
തോടുകളും, തണ്ണീർ തടങ്ങളും, തെളിനീരും 
അല്ലലില്ലാത്ത വേനലും 
വറ്റാത്ത കിണറും, കുളങ്ങളും 
വിഷമില്ലാത്ത വായുവും 
വിഷുവിനു പൂക്കുന്ന കൊന്നയും
കാലത്തിന്റെ കരുതലായ കാടുകളും, കാവുകളും 
കലർപ്പില്ലാത്ത കാട്ടരുവികളും 
കാലം തെറ്റാത്ത കാലാവസ്ഥയും 
കീടനാശിനികളില്ലാത്ത കൃഷിയും 
കുറ്റവും, കുറവുകളും ഇല്ലാത്ത കേരളം 
എന്റെ സ്വന്തം നാട് ... ദൈവത്തിന്റെയും 


ഇന്ന് 

നാണം മറയ്ക്കാൻ പോലും നീരില്ലാത്ത  
നാഡികൾ  നഷ്ടപെട്ട നാല്പത്തിനാല് നദികളും 
പാട്ടത്തിനു കൊടുത്ത പശ്ചിമഘട്ടവും 
പാതിമൂടിയ പാടങ്ങളും പുഴകളും 
പ്രകൃതിയോടു പേപിടിച്ച 'പോക്ളി'യനുകളും  
മനസാക്ഷിയില്ലാത്ത മനുഷ്യന്റെ മണ്ണുമാന്തിയും മാലിന്ന്യവും 
മണലൂറ്റിമണലൂറ്റി പണിയുന്ന മണിമാളികകളും 'മാളു' കളും 
വരി വരിയായി  വിഷം വമിക്കും വാഹനങ്ങളും 
വികസനം എന്ന വേഷം കെട്ടി കുറെ വകതിരിവില്ലാത്ത വാനരന്മാരും 
വറ്റിയ കിണറും, വിലക്കുവാങ്ങുന്ന വെള്ളവും 
ദാഹം തീർക്കുവാൻ ബിയർ പാർലരുകളും, ബാറുകളും 
മോഹം തീർക്കാൻ മാളുകളും, മേളകളും 
പച്ചയായ ഗ്രാമങ്ങൾക്ക് പകരം 
പണത്തിൻ പത്രാസു കാണിക്കും പട്ടണങ്ങളും 
കീറിമുറിച്ച കാടുകളും, കാടില്ലാത്ത കാവുകളും 
കോണ്ക്രീറ്റി ട്ട കാനകളും, തോടുകളും, നീർച്ചാലുകളും 
മഴകൊള്ളാത്ത മുറ്റവും 
മണമില്ലാത്ത മുല്ലയും, മധുരമില്ലാത്ത മാങ്ങയും 
എക്സ്പ്രസ്സ്ഹൈവേ യുടെ ഈരടിയും
എന്റൊസലഫന്റെ  എങ്ങലും 
ഏറെ മാറിയിരിക്കുന്നു എന്റെ നാട് 
..... ദൈവത്തിന്റെ സ്വന്തം നാട് 
അല്ല, മാറ്റിയിരിക്കുന്നു 
ദൈവം പോലും പൊറുക്കാത്ത രീതിയിൽ.
മാ നിഷാദ !!!! ഇത് മരുഭൂമിയിലേക്കുള്ള മാറ്റം ... 
വെള്ളത്തിനും വായുവിനും വലിയ  വിലനൽകേണ്ട,
വിശപ്പടങ്ങാത്ത വലിയ വേനൽകാലം .. 
വരാനിരിക്കുന്ന  വൻവിപത്തിന്റെ വേനൽകാലം 

2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

മിണ്ടിതുടങ്ങട്ടെ ............. 'മൂകാംബികാംബെ' ..

ഏതായാലും ഹരിശ്രി കുറിക്കുവാൻ മൂകാംബി കഴിഞ്ഞേ ഉള്ളൂ എന്നല്ലേ മഹാന്മാർ പരയുന്നത്‌ . ഇത്രയും കാലം എല്ലാവരും പറയുന്നത് കേട്ട് ഒരു മിണ്ടാപ്രാണി ആയി ഇരിക്കെർന്നു ഈ 'മിണ്ടുംപ്രാണി '. പല  മഹാമാന്മാരുടെയും, മണ്ടമാരുടെയും, മഹദ് വചനങ്ങലും , മണ്ടത്തരങ്ങളും കേട്ട് ഒരു മൂലയ്ക്ക് ഇരുന്നപ്പോൾ എല്ലാവരും ചേർന്ന് എന്നെ വെറും 'മിണ്ടാപ്രാണി' ആക്കി . എന്നെ മിണ്ടാപ്രാണി ആക്കിയ നിങ്ങൾ എല്ല്ലാവരോടും എനിക്ക് മിണ്ടണം ....... ചിലപ്പോൾ മണ്ടത്തരമാവം ....... ചിലപ്പോൾ മഹത്തരമാവം .......... എന്തായാലും ദേവി മൂകംബിയയെ മനസ്സിൽ നമിച്ചു ഇന്നുമുത്തൽ മിണ്ടാപ്രാണി              'മിണ്ടുംപ്രാണി ' ആകുന്നു ....... അനുഗ്രഹിച്ചാലും, അശീർവദിച്ചാലും, അനുമോദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ അര്പ്പിച്ചാലും  ...