Follow by Email

2013, മേയ് 20, തിങ്കളാഴ്‌ച

മാധ്യമങ്ങളും, മലയാളികളും, മാമാങ്കവും ...............


മലയാളികള് എല്ലാം ആഘോഷിക്കുകയാണ് .......മരണം, പീഡനം , പ്രസവം, കൊലപാതകം, മറ്റൊരാളുടെ പതനം തുടങ്ങി എല്ലാം !!!! (ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണല്ലോ??) 

മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ മാധ്യമങ്ങൾ മലയാളികളുടെ സംസ്കാരത്തെ മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു. ... പുതിയ 'മാധ്യമ സംസ്കാരത്തിലൂടെ' (ശരിക്കും സംസ്കാരമുള്ളവർ ക്ഷമിക്കണം .... മാധ്യമം എന്ന വാക്കിനോട് ചേർത്ത് മാധ്യമങ്ങൾക്ക് തോട്ടുതീണ്ടിട്ടിയില്ലാത്ത  സംസ്കാരത്തെ ഉപയോഗിക്കുന്നതിന് ). മാധ്യമങ്ങൾ എല്ലാം കൂടി 24  മണിക്കൂറും ഇടതടവില്ലാതെ കഷ്ടപെടുകയാണ് ,  'സംസ്കാരമുള്ള' മലയാളികളെ കൂടി മാറ്റി അവരുടെ 'മാമാങ്കത്തിന്' മാറ്റുകൂട്ടാൻ ..............

അവരുടെ മാമാങ്കം കണ്ടാൽ (TV ) വായിച്ചാൽ (paper ) തോന്നും മലയാളികള് എല്ലാം മണ്ടന്മാരാണെന്ന്  ..... അവർ എല്ലാം തികഞ്ഞവരും!!...കാള  പെറ്റെന്നു കേക്കുംബോഴേക്കും ക്യാമറയും ആയി ഇറങ്ങും ...പിന്നെ പ്രസവം എടുത്ത ഡോക്ടറുടെ ഇന്റർവ്യൂ,  കാളകുട്ടികളുടെ ആരോഗ്യം , വിദ്യാഭ്യാസം, കല്യാണം, അത് കഴിഞ്ഞു അവര്ക്ക് എത്ര കാളകുട്ടികൾ ഉണ്ടാകും, അവരുടെ നക്ഷത്രഫലം തുടങ്ങി എല്ലാ കാര്യങ്ങളും 24 മണിക്കൂർ  നീണ്ടു നില്ക്കുന്ന മാരത്തോണ്ചര്ച്ചയിലൂടെ അവരങ്ങ് തീരുമാനിക്കും... മലയാളികള് മണ്ടമാരായി അതൊക്കെ കേട്ട് വായും പൊളിച്ച് ഇരുന്നോള ണം ........ അവരാണ് എല്ലാം തികഞ്ഞവർ.. എല്ലാം അറിയുന്നവർ... പ്രസവം മുതൽ മരണം വരെയും, പീഡനം മുതൽ കൊലപാതകം വരെയും, സമുദ്രത്തിന്റെ അടിതട്ടുമുതൽ ബഹിരാകാശം വരെയും, അങ്കമാലി മുതൽ അമേരിക്ക വരെയും എല്ലാ വിഷയങ്ങളുടെയും അവസാന വാക്ക് !!!
കുറച്ചു കാലമായി മലയാളികള് അവരില നിന്ന് കേട്ടുകൊണ്ടിരിക്കുന്ന സ്ഥിരം വാക്കുണ്ട് ...... 'താങ്ങൾ പറയുന്നത് വ്യക്തമാണ്‌'... എന്നാൽ ഇവരു പറയുന്നതിനും, ചെയ്യുന്നതിനും ഒരു വ്യക്തതയുമില്ല ......

ഞാൻ വിഷയത്തിലേക്ക് കടക്കാം .....ഇപ്പോൾ മാധ്യമങ്ങൾ മുഴുവൻ ശ്രീശാന്തിനു പിന്നാലെ ആണ്.  മലയാളികളെ മണ്ടമാരക്കുന്ന മാധ്യമങ്ങളുടെ ഇപ്പോഴത്തെ മാമാങ്കം .. ഒരു മാദക നടിയെ കുറിച്ചാണ് ..  ശ്രീശാന്ത് ആരുടെ ഒപ്പം കിടന്നു ..അത് മറാത്തി നടിയാണോ? , മലയാളി നടിയാണോ ? മദാമ്മയാണോ? ശ്രീശാന്തിന്റെ ഒരു കളി പോലും കണ്ടിട്ടില്ലാത്തവർ പോലും മാമാങ്കം കാണുന്നു മാധ്യമങ്ങല് മലയാളികളിൽ അടിച്ചേല്പിച്ച സംസ്കാരത്തിന്റെവൃത്തികെട്ട കാഴ്ചകളിൽ അവസാനം കണ്ടത് .

ഇത് തുടങ്ങിയിട്ട് ഒരാഴ്ചയായി ....അതിനിടയിൽ ശ്രീശാന്ത് ചതിയനായി, വഞ്ചകനായി, പെണ്ണ് പിടിയനായി,  ദാവൂദ് ഇബ്രാഹിം ആയി നേരിട്ട് ബന്ധമുള്ള രാജ്യ ദ്രോഹി വരെയായി!! ...ഇനി എന്തൊക്കെ ആവാൻ കിടക്കുന്നു!!!

ശ്രീശാന്തും , കോഴയും അവസാനിച്ചിട്ടില്ല ....................................................
ഇതിന്റെ  തുടര്ച്ചയായി വലിയ പ്രാധാന്യത്തോടെ വന്ന വാർത്തഇതായിരുന്നു....
"ശ്രീശാന്ത് താമസിച്ച ഹോട്ടൽ മുറിയില് നിന്ന് diary , ലാപ്ടോപ്72000 രൂപ എന്നിവ കണ്ടെത്തി"......... 
ഇത്രമാത്രം പ്രാധാന്യത്തോടെ കൊടുക്കേണ്ട വാർത്ത‍യാണോ ഇതു ...ഇതിൽ 24 മണിക്കൂറും ചര്ച്ച ചെയ്യാൻ എന്താണുള്ളത്? എന്റെ മുറിയിൽ നിന്നും എപ്പോ വന്നാലും ഇപ്പറഞ്ഞ എല്ലാം കിട്ടും ...72000 പകരം 72 എന്ന വ്യത്യാസം മാത്രേ ഉണ്ടാവൂ..

തെറ്റിദ്ധരിക്കേണ്ട .... ഞാൻ തികഞ്ഞ ഒരു 'ശ്രീശാന്ത്' വാദി ഒന്നുമല്ല ..
ശ്രീശാന്ത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം .... ഉപ്പു തിന്നവൻ വെള്ളം കുടിക്കും ... പക്ഷെ അത് തീരുമാനിക്കേണ്ടത് ദൈവത്തിന്റെയോ അല്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെയോ കോടതിയാണ് ... മാധ്യമ കോടതി അല്ല ...ഒരാൾ കുറ്റവാളി ആണെന്ന് സംശയമുണ്ടെങ്കിലും  അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാനുള്ള സാവകാശം അവരുടെ  അവകാശമാണ്  
നമ്മൾ എല്ലാവരും മനുഷ്യൻമാരാണ് , തെറ്റുകൾ സംഭവിക്കാം, എല്ലാം തികഞ്ഞു ഒരു തെറ്റും സം ഭാവിക്കാതിരിക്കാൻ   നമ്മൾ "മാധ്യമങ്ങൾ" അല്ലല്ലൊ ?? നമ്മൾ മാധ്യമങ്ങളുടെ മാമാങ്കം കണ്ടു അതിനൊത്ത് ആഘോഷിക്കെണ്ടവർ അല്ല്ല.  അവർക്കു അടുത്ത ഇരയെ കിട്ടുന്ന വരെ ഇത് ആഘോഷിച്ചേ പറ്റൂ .. ആഘോഷത്തിലൂടെ ആര്ക്ക് എന്ത് നഷ്ടപെട്ടലും അവര്ക്ക് നേടാനുള്ളത് അവർ നേടും ... അതിനു കുടപിടിക്കാൻ നമ്മളും ...
മാധ്യമങ്ങൾ 'hot news' കിട്ടുമ്പോൾ കാണിക്കുന്ന അമിതാവേശം ... അതിനുശേഷം കാണാറില്ല ........ 

അതിനു  ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്മുല്ലപെരിയാർ ഡാം ..മുല്ലപെരിയാർ dam ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഇപ്പൊ പല മലയാളികള്ക്കും അറിയില്ല .. കുറേകാലം ഇപ്പൊ പൊട്ടും ...ഇപ്പൊ പൊട്ടും, ദാ പൊട്ടി എന്നും പറഞ്ഞു നമ്മളെ ഒക്കെ പൊട്ടമാരക്കി ....
ഇനിയും  മാമാങ്കം കണ്ടു ഇവരെ പന പോലെ വളർത്തണോ ??? മാധ്യമ മാമാങ്കത്തിലെ കോമാളിയായി നമ്മൾ തുടരണോ ???

അടികുറിപ്പ് :  ISRO യിൽ നമ്പി നാരായണൻ എന്നൊരു മനുഷ്യൻ ഉണ്ടായിരുന്നു .. ഇവരെല്ലാം കൂടി രാജ്യദ്രോഹി ആക്കി മാറ്റിയപ്പോൾ നമ്മളും കൂടി ....... ഒടുവിൽ ഒരു തരി പോലും ചാരം അവശേഷിക്കാതെ കോടതി അദ്ദേഹത്തെ കുറ്റ വിമുക്തനക്കി ... കുറ്റം ചെയ്ത  മാധ്യമങ്ങൾ ഇപ്പോഴും മാന്യമാർ ...  നമ്പി നാരായണനും കുടുംബത്തിനും ഉണ്ടായ കഷ്ട നഷ്ടങ്ങള്ക്ക് ആരാണ് ഉത്തരവാദി ? അവരോടു ആരാണ് മറുപടി പറയേണ്ടത്‌ ?